തുടക്കം നന്മയുടെ പ്രതീകമായ അമ്മയിൽ നിന്നും ആകട്ടേയ് . ഈ കാണുന്നതാണ് ഞാൻ ഏറെ വിശ്വസിക്കുന്ന എന്റ്റെ നാട്ടുകാരുടേം വിശ്വാസകേന്ദ്രമായ മണ്ടകാട്ടുനാട അമ്പലം, പലപ്പോളും എന്റ്റെ വിഷമങ്ങളും സന്തോഷവും മനസുകൊണ്ട് പറയാൻ കഴിഞ്ഞിരുന്നത് ഇവിടെയ് ആണ്.
ഞാൻ
ഇനി നമുക്ക് പരിചയപ്പെടാം ഞാൻ രാഹുൽ കടുത്ത പാർട്ടി പ്രവര്ത്തകന് പാർട്ടി വിശ്വാസിയും ആയിരുന്ന സഖാവ് രാജീവൻ റ്റെയും അദ്ദേഹത്തിന്റെ സഹധര്മിണിയായ ലൈല യുടെയും രണ്ടുമക്കളിൽ ഒരാൾ .
08-08-1992 ൽ ജനിച്ചു. അഞ്ചൽ St ജോൺസ് ഹോസ്പിറ്റലിൽ ഏതോ ഒരു സിസ്റ്ററിന്റെ കൈയിൽ ജനിച്ചു വീണു.കുസൃതിയുടെയും കുറുമ്പിറ്റെയും ബാല്യം .
എന്തായാലും പാർട്ടി കളിയ്ക്കാൻ തുടങ്ങിയതിന് മുന്നേയ് അച്ഛൻ ഡ്രൈവറിങ് ജോലി തുടങ്ങിയിരുന്നു പാർട്ടി കൊണ്ട് ജീവിക്കാൻ പറ്റില്ല എന്ന സത്യം മുൻകൂട്ടി അറിയാവുന്നത് കൊണ്ടാകും. ഒരു പ്രധാന വ്യക്തിയെ പരിചയ പെടുത്താൻ മറന്നു എല്ലാര്ക്കും ഉള്ളത് പോലെ എനിക്കും ഉണ്ടാരുന്നു ഒരു ചെറിയ നല്ല ശാപം പഠിക്കാത്ത എനിക്ക് പഠിപ്പിസ്റ്റ് ആയ ഒരു പെങ്ങൾ, പക്ഷേ ആള് പാവമാ കേട്ടോ.പാവം അച്ഛൻ പഠിപ്പിക്കാൻ കഷ്ട്ടപെട്ടപ്പോൾ ഞാൻ ക്ലാസ് കട്ട് ചെയ്യാൻ കഷ്ട്ടപെട്ടു . അവൾ പഠിക്കാനും .
അച്ഛന് എന്നും ക്യാഷ് ഇല്ലാത്ത ടെൻഷൻ ആണേൽ അമ്മക്ക് ഇന്ന് എന്ത് കറി ഉണ്ടാക്കണം എന്ന ടെൻഷൻ , നമ്മൾ പിള്ളാർക്കാണേൽ നൂറു ടെൻഷൻ എങ്ങനെ പഠിക്കാതെ ഇരിക്കണം ,ടീച്ചറുടെ തല്ലു വാങ്ങണം ഹോ ,
അച്ഛനോടുള്ള പേടി കാരണം ആകും എങ്ങനെയൊക്കയോ ഡിഗ്രി കമ്പ്ലീറ്റ് ചെയിതു.ഒരു പ്രവാസിയും ആയി.എല്ലാ പ്രവാസികളെയും പോലെ കഴിഞ്ഞ രണ്ടു കൊല്ലമായി കഠിന അദ്വാനത്തിലാണ് പക്ഷേ ഇപ്പോളും ബാങ്ക് ബാലൻസ് പൂജ്യത്തിലും താഴത്തന്നെ എന്തേലും അക്ഷരത്തെറ്റ് ഉണ്ടേൽ ക്ഷമിക്കണം മംഗ്ലീഷ് ആണല്ലോ ഇപ്പോളത്തെ ട്രെന്റ് ,
...............................................................................................................................
Aliyoiiii
ReplyDelete