https://amzn.to/3oPmgBN

Tuesday, December 25, 2018


 ഓലിയരിക് വെള്ളച്ചാട്ടം








ഏരൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ആർച്ചൽ ഓലിയരികിലാണ്‌ ഈ ചെറു വെള്ളച്ചാട്ടം. അയിലറയിൽനിന്ന്‌ ഒഴുകിവരുന്ന ചെറുതോട് ഓലിയരികിൽ പാറക്കെട്ടുകളിലൂടെ പതിച്ചാണ് വെള്ളച്ചാട്ടമായി പരിണമിക്കുന്നത്. വിനോദസഞ്ചാരത്തിന്  സാധ്യത ഒരുക്കിവച്ചിട്ടുള്ള ഈ ജലപാതം പക്ഷേ കാണേണ്ടവർ ഇനിയും കണ്ടിട്ടില്ല. പ്രാദേശിക വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കാവുന്ന ഈ വെള്ളച്ചാട്ടം കിഴക്കൻ മലനിരകളിലുള്ള പാലരുവിക്കും കുംഭാവുരുട്ടിക്കും അനുബന്ധമായി 
വികസിപ്പിക്കാവുന്നതാണ്. 
പാറക്കെട്ടുകളിലൂടെ രണ്ട് തട്ടുകളായാണ് ഇവിടത്തെ വെള്ളച്ചാട്ടം. കുളിക്കാൻ സൗകര്യത്തിലുള്ള സ്ഥലവും പാറക്കെട്ടുകൾക്കിടയിലുണ്ട്. തികച്ചും ഗ്രാമീണാന്തരീക്ഷത്തിലാണീ വെള്ളച്ചാട്ടം. വയലുകളുടെയും തോടിന്റെയും മധ്യത്തിലൂടെ ഇവിടേക്കുള്ള ഒറ്റയടിപ്പാത മറ്റൊരാകർഷണമാണ്. നാട്ടുകാരും പരിസരപ്രദേശങ്ങളിലുള്ളവരുംമാത്രമേ ഇവിടെ എത്താറുള്ളൂ.  അഞ്ചൽ-പുനലൂർ പാതയിൽ മാവിള ആർച്ചൽ ഗുരുമന്ദിരം ജങ്ഷൻ വഴിയും ഏരൂർ നെട്ടയം കോണത്ത് ജങ്ഷൻ വഴിയും ഇവിടെയെത്താം.



ഓയിൽ പ്ലാം ഇന്ത്യാ ലിമിറ്റഡ്
(ഒരു ഫോട്ടോ ഷൂട്ട് മേഖല എന്ന് തന്നെ പറയാം )

നാട്ടിൽ ഉള്ള സമയത് നമ്മുടെ ചങ്കു കൂട്ടുകാരനുമായി ഒന്ന് നാടുകാണാൻ റാഗിയപ്പോൾ എടുത്ത കുറച്ചു ഫോട്ടോസ് ഞാൻ നിങ്ങൾക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു ,അപ്പോൾ മനസിലാകും ഞാൻ കൊടുത്ത തലക്കെട്ടിന്റ്റെ ഗുട്ടൻസ്.





 



Monday, December 24, 2018




ഓയിൽ പ്ലാം ഇന്ത്യാ ലിമിറ്റഡ്




ഓയിൽ പ്ലാം ഇന്ത്യാ ലിമിറ്റഡ് സ്ഥാപിതമായത് 1977 ലാണ്. രാജ്യത്ത് എണ്ണ പന ക്കൃഷി പ്രചരിപ്പിക്കുക, പ്രത്യേകിച്ചും കേരളത്തിൽ. 1983 മുതൽ കേരള സർക്കാരും ഇന്ത്യാ ഗവൺമെൻറും സംയുക്ത സംരംഭമായി 51 മുതൽ 49 ശതമാനം വരെ ഓഹരി പങ്കാളിത്തത്തോടെ കമ്പനി പ്രവർത്തനം ആരംഭിച്ചു. വിളക്കുപാറയിൽ ഉത്പാദന യൂണിറ്റ് സ്ഥിതിചെയ്യുന്നു. കമ്പനിയുടെ പെയ്ഡ് അപ് ഓഹരി മൂലധനം Rs.11.78 കോടിയാണ്. ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന് ആകെ 3646 ഹെക്ടർ സ്ഥലമാണ് ഉൽപാദിപ്പിച്ചത്. മൂന്ന് എസ്റ്റേറ്റുകളിലായി പടർന്നുകിടക്കുന്നു. കൊല്ലം ജില്ലയിലെ എരൂർ, ചിതറ, കുളത്തൂപ്പുഴ. മൊത്തം ജീവനക്കാരുടെ എണ്ണം 948 ആണ്.

എണ്ണയുടെ ഏറ്റവും സമ്പന്നമായത് ഓയിൽ പാം ആണ്. എണ്ണക്കുരുക്കിന് 3 മുതൽ 5 ടൺ വരെ എണ്ണ  നൽകുമ്പോൾ  സൺപൂവ്, സോയാബീൻ തുടങ്ങിയ വിളകളുടെ ഹെക്ടറിന് വിളവ് 1 ടൺ മാത്രമാണ്. റബ്ബർ, തെങ്ങ് തുടങ്ങിയ മറ്റ് വാണിജ്യ വിളകളെ അപേക്ഷിച്ച് ഓയിൽ പ്ലാം കൃഷി വളരെ ലാഭകരമാണ്.








ഏരൂര്‍ പഞ്ചായത്ത് 


ചരിത്രം

 1953-ല്‍ നടന്ന ആദ്യത്തെ പഞ്ചായത്ത് തെരെഞ്ഞടുപ്പിനേത്തുടര്‍ന്നാണ് ഏരൂര്‍ പഞ്ചായത്ത് രൂപം കൊള്ളുന്നത്. ഏരൂര്‍ പഞ്ചായത്ത് എന്നു നാമകരണം ചെയ്തുവെങ്കിലും  പഞ്ചായത്തിന്റെ ആസ്ഥാനം  കുളത്തൂപ്പുഴ ആയിരുന്നു. ഇന്നത്തെ ആര്യങ്കാവ് പഞ്ചായത്തില്‍പ്പെട്ട പ്രദേശങ്ങള്‍ അന്ന് പുളിയറ പഞ്ചായത്തിലായിരുന്നു. കഴുതുരുട്ടി മുതല്‍ പടിഞ്ഞാറോട്ടുള്ള പ്രദേശങ്ങളെല്ലാം വെഞ്ച്വര്‍ എസ്റ്റേറ്റ് ഒഴിച്ചുള്ള തോട്ടം മേഖല ഉള്‍പ്പെടുന്ന ഹില്‍ക്കര വാര്‍ഡും ഇന്നത്തെ തെന്മല പഞ്ചായത്തും കുളത്തൂപ്പുഴ പഞ്ചായത്തും ഏരൂര്‍ പഞ്ചായത്തും ചേര്‍ന്നുള്ള മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെട്ടതായിരുന്നു ആദ്യത്തെ ഏരൂര്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ഏരൂര്‍ കെ.രാമചന്ദ്രനായിരുന്നു.  വിസ്തൃതമായ ഭൂപ്രദേശമായിരുന്നു ആദ്യം രൂപം കൊണ്ട ഏരൂര്‍ പഞ്ചായത്ത്. ഏരൂര്‍ പഞ്ചായത്തിന്റെ കിഴക്കും വടക്കുമുള്ള വിശാലമായ ഭൂപ്രദേശത്തെ ഏരൂര്‍ പഞ്ചായത്തില്‍ നിന്നും വകഞ്ഞുമാറ്റി കുളത്തൂപ്പുഴ, തെന്മല എന്നിങ്ങനെ രണ്ടു പുതിയ പഞ്ചായത്തുകള്‍ സൃഷ്ടിക്കപ്പെട്ടു. അതിനുശേഷം 1969-ലെ പഞ്ചായത്തുവിഭജനഫലമായി തെന്മല പഞ്ചായത്തിനെ വീണ്ടും തെന്മല, ആര്യങ്കാവ് എന്നീ രണ്ട് പഞ്ചായത്തുകളായി വിഭജിച്ചു. ഏരൂര്‍ ഗ്രാമത്തിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ക്കുമുമ്പാരംഭിക്കുന്നു. ഏരിന്റെ അതായത് കന്നുജോഡികളുടെ ഊരായതുകൊണ്ടാണ് ഏരൂര് എന്ന് ഗ്രാമത്തിന് പേരുണ്ടായതെന്ന്  ഐതിഹ്യം. കൃഷിയും കന്നുകാലി വളര്‍ത്തലുമായിരുന്നു ഇവിടുത്തെ ഗ്രാമീണരുടെ മുഖ്യതൊഴില്‍ എന്ന് പേരു തന്നെ സൂചന നല്‍കുന്നു. പഴയകാലത്ത് വനനിബിഡവും അവികസിതവുമായ ഗ്രാമത്തില്‍ കാര്യമായ വികസനമൊന്നും നടന്നതായി അറിവില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ തൊട്ടടുത്തുള്ള തമിഴ്നാടുമായി ഗ്രാമത്തിനു വ്യാപാര ബന്ധമുണ്ടായിരുന്നു. കിഴക്കേവയല്‍, പഴയേരൂര്‍ പാടങ്ങളില്‍ വലിയ കന്നുകാലിച്ചന്തകള്‍ നടന്നിരുന്നു. മകരക്കൊയ്ത്തു കഴിഞ്ഞ് ഉണങ്ങിക്കിടക്കുന്ന പാടങ്ങളില്‍ തമിഴ്നാട്ടില്‍ നിന്ന് ധാരാളം കന്നുകാലികളെ കൊണ്ടുവന്ന് കച്ചവടം നടത്തിവന്നിരുന്നു. എന്നാല്‍ അരനൂറ്റാണ്ടുമുമ്പുതന്നെ കാലിച്ചന്തകള്‍ നിലച്ചുപോയി. ഗ്രാമത്തിലെ ഏറ്റവും പഴക്കം ചെന്ന ആരാധനാലയമാണ് തൃക്കോയിക്കല്‍  ശ്രീനരസിംഹസ്വാമി ക്ഷേത്രംതിരു കോവില്‍ കല്‍ എന്നീ മൂന്നു വാക്കുകളുടെ സംയോഗത്തില്‍ നിന്നുത്ഭവിച്ചതാണ് തൃക്കോയിക്കല്‍ എന്ന പദം എന്നാണ് പറയപ്പെടുന്നത്. സാക്ഷാല്‍ ശ്രീപരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. മഹാക്ഷേത്രത്തിനു സമീപം ബ്രാഹ്മണരുടെ ആവാസകേന്ദ്രമായിരുന്നു. തൃക്കോയിക്കല്‍ ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായ ഏരൂര്‍ ഗണപതിക്ഷേത്രവും ആയിരവല്ലിക്ഷേത്രവും പാണ്ഡവന്‍ കുന്നിലെ ദേവീക്ഷേത്രവും സമീപത്തായി സ്ഥിതി ചെയ്യുന്നു. ശ്രീആയിരവല്ലി ക്ഷേത്രത്തിനു സമീപത്തുള്ള ചാവരുകോണമെന്ന സ്ഥലത്ത് ഉണ്ടായിരുന്ന ചാവരുകാവും ചാവരുപാറയും പട്ടികജാതിക്കാരുടെ മാത്രം ആരാധനകേന്ദ്രമായിരുന്നു. അവിടുത്തെ പൂജാരിക്ക് ഊരാളി എന്ന സ്ഥാനപ്പേരുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇന്നും അവിടെ ഊരാളിക്കുടുംബക്കാരുണ്ട്. തൃക്കോയിക്കല്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും 9 ദിവസത്തെ ഉത്സവം ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു. ഉത്സവകാലത്ത് ബ്രാഹ്മണര്‍ക്കു സദ്യ നടത്തുക പതിവായിരുന്നു. ക്ഷേത്രം വക നെല്ലു സൂക്ഷിച്ചിരുന്നത് അറപ്പുരയിലായിരുന്നു. ബ്രാഹ്മണര്‍ക്ക് ഊട്ട് (സദ്യ) നടത്തിയിരുന്ന സ്ഥലത്തിന് മേലൂട്ട് എന്നും ഇതരജാതിക്കാര്‍ക്ക്  ഭക്ഷണം നല്കി വന്ന സ്ഥലത്തിന് കീഴൂട്ട് എന്നും ബ്രാഹ്മണര്‍ക്കുവേണ്ടി കളമെഴുത്തും പാട്ടും നടത്തിയ സ്ഥാനത്തിന് മേലേപാട്ടുപുര എന്നും കീഴ്ജാതിക്കാര്‍ക്കുവേണ്ടി പാട്ടു നടത്തിവന്ന സ്ഥലത്തിന് കീഴേപാട്ടുപുര എന്നും നാമകരണം ചെയ്തിരുന്നു. അന്നു നിലനിന്നിരുന്ന ബ്രാഹ്മണമേധാവിത്വത്തിന്റെ ചരിത്രസ്മാരകങ്ങളായി ഇന്നും പേരുകളുള്ള കുടുംബക്കാര്‍ ഇവിടെയുണ്ട്. കൃഷിയും കൃഷിരീതികളും വിളവെടുപ്പുമായും ബന്ധപ്പെട്ടാണ് കര്‍ഷകരുടെ നാടായ ഏരൂരിന്റെ സംസ്ക്കാരം വളര്‍ന്നത്. കൃഷിപ്പാട്ടുകളായ ഞാറ്റുപാട്ടുകള്‍, കൊയ്ത്തുപാട്ടുകള്‍, കന്നുകാലിവളര്‍ത്തലുമായി ബന്ധപ്പെട്ട പാട്ടുകള്‍ ഒക്കെ നിറഞ്ഞുനിന്ന ഗ്രാമീണ സംസ്ക്കാരമായിരുന്ന ഇവിടുത്തേത്. നാടന്‍ കലകളായ വേലന്‍ തുള്ളല്‍, കോലംതുള്ളല്‍, പറയന്‍തുള്ളല്‍, ഹരികഥാകാലക്ഷേപം, കമ്പടികളി, കുത്തിയോട്ടം, തിരുവാതിരകളി മുതലായ കലകളും ഉണര്‍ത്തുപാട്ട്, താരാട്ടുപാട്ട്, തിരുവാതിരപ്പാട്ട് മുതലായ നാടന്‍പാട്ടുകളും ഗ്രാമത്തിന്റെ പ്രധാനവിനോദോപാധികളായി ഇവിടുത്തെ ജന്മിമാരുടെ തറവാട്ടങ്കണത്തില്‍ അരങ്ങേറിയിരുന്നു. തുടര്‍ന്നുള്ള കാലഘട്ടങ്ങളിലുണ്ടായ സാംസ്കാരിക നവോത്ഥാനം, ഭൂവുടമാസമ്പ്രദായത്തിലുണ്ടായ മാറ്റം എന്നിവയുടെ ഫലമായി നാടന്‍കലകളെ പ്രമാണിമാരുടെ പ്രാകാരകെട്ടുകള്‍ക്കുള്ളില്‍ നിന്നും സാധാരണക്കാരന്റെ മുറ്റത്തേക്കാനയിച്ചു. ഇന്ന് കുത്തിയോട്ടമൊഴിച്ചു മേല്‍പറഞ്ഞ നാടന്‍കലകളില്‍ മിക്കവയും ഏതാണ്ട് നാമാവശേഷമായിരിക്കുന്നു. പഴയകാലത്ത് ഗ്രാമത്തിലെ ഭൂസ്വത്തുക്കള്‍ ഭൂരിഭാഗവും ഏതാനും ജന്മികുടുംബങ്ങളുടെ വകയായിരുന്നു. ഏതാണ്ടര നൂറ്റാണ്ടിനുമുമ്പ് ഭൂമിക്കുവേണ്ടിയും മര്യാദപ്പാട്ടം നടപ്പാക്കികിട്ടുന്നതിനുവേണ്ടിയും പുരോഗമനപ്രസ്ഥാനങ്ങളുടെയും കര്‍ഷകസംഘത്തിന്റെയും നേതൃത്വത്തില്‍ സമരങ്ങള്‍ സംഘടിക്കപ്പെട്ടു. ഗ്രാമത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമായ ഏരൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ ഏതാണ്ട് ഒന്നരനൂറ്റാണ്ട് മുമ്പ്  പ്രൈമറി സ്കൂളായിട്ടാണ് ആരംഭിച്ചത്. കേരളത്തിലെ ഇതരഭാഗങ്ങള്‍ വിദ്യാഭ്യാസപരമായി അന്ധകാരത്തിലാണ്ടുകിടന്ന കാലത്ത് ഇവിടെ പ്രാഥമിക വിദ്യാഭ്യാസ സൌകര്യമുണ്ടായിരുന്നു. ഏരൂര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ നാലുഹൈസ്കൂള്‍ഉള്‍പ്പെടെ 15 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 1960-കളുടെ ആരംഭത്തോടുകൂടി ഇവിടെ പുരോഗമനപ്രസ്ഥാനങ്ങള്‍ അവഗണിക്കാനാവാത്ത വിധം ജനസ്വാധീനം നേടിക്കഴിഞ്ഞിരുന്നു. തുടര്‍ന്നുവന്ന കാര്‍ഷികബന്ധനിയമവും കര്‍ഷകപ്രസ്ഥാനങ്ങളുടെ സംഘടിത സമരങ്ങളും ഭൂവുടമാസമ്പ്രദായത്തിന്റെ അലകും പിടിയും മാറ്റി. വിദ്യാഭ്യാസമേഖല അതിവേഗം വളര്‍ന്നു.

ദുബായിലേ ഓഫീസിൽ ഇരുന്നപ്പോൾ കിട്ടിയ ഒരു ആശയം ആണ് ഈ ബ്ലോഗ് എത്രത്തോളം ഫലപ്പെടും എന്നെ അറിയില്ല .................


തുടക്കം നന്മയുടെ പ്രതീകമായ അമ്മയിൽ നിന്നും ആകട്ടേയ് . ഈ കാണുന്നതാണ് ഞാൻ ഏറെ വിശ്വസിക്കുന്ന എന്റ്റെ നാട്ടുകാരുടേം വിശ്വാസകേന്ദ്രമായ മണ്ടകാട്ടുനാട അമ്പലം, പലപ്പോളും എന്റ്റെ വിഷമങ്ങളും സന്തോഷവും മനസുകൊണ്ട് പറയാൻ കഴിഞ്ഞിരുന്നത് ഇവിടെയ് ആണ്.

ഞാൻ 

         ഇനി നമുക്ക്  പരിചയപ്പെടാം ഞാൻ രാഹുൽ കടുത്ത പാർട്ടി പ്രവര്ത്തകന് പാർട്ടി വിശ്വാസിയും ആയിരുന്ന സഖാവ് രാജീവൻ റ്റെയും അദ്ദേഹത്തിന്റെ സഹധര്മിണിയായ ലൈല യുടെയും രണ്ടുമക്കളിൽ ഒരാൾ .

 08-08-1992 ൽ ജനിച്ചു. അഞ്ചൽ St  ജോൺസ് ഹോസ്പിറ്റലിൽ ഏതോ ഒരു സിസ്റ്ററിന്റെ കൈയിൽ ജനിച്ചു വീണു.കുസൃതിയുടെയും കുറുമ്പിറ്റെയും ബാല്യം .

  എന്തായാലും പാർട്ടി കളിയ്ക്കാൻ തുടങ്ങിയതിന് മുന്നേയ് അച്ഛൻ ഡ്രൈവറിങ് ജോലി തുടങ്ങിയിരുന്നു പാർട്ടി കൊണ്ട് ജീവിക്കാൻ പറ്റില്ല എന്ന സത്യം  മുൻകൂട്ടി അറിയാവുന്നത് കൊണ്ടാകും. ഒരു പ്രധാന വ്യക്തിയെ പരിചയ പെടുത്താൻ മറന്നു എല്ലാര്ക്കും ഉള്ളത് പോലെ എനിക്കും ഉണ്ടാരുന്നു ഒരു ചെറിയ നല്ല ശാപം പഠിക്കാത്ത എനിക്ക് പഠിപ്പിസ്റ്റ് ആയ ഒരു പെങ്ങൾ, പക്ഷേ ആള് പാവമാ കേട്ടോ.പാവം അച്ഛൻ പഠിപ്പിക്കാൻ കഷ്ട്ടപെട്ടപ്പോൾ ഞാൻ ക്ലാസ് കട്ട് ചെയ്യാൻ കഷ്ട്ടപെട്ടു . അവൾ പഠിക്കാനും . 

 അച്ഛന് എന്നും ക്യാഷ് ഇല്ലാത്ത ടെൻഷൻ ആണേൽ അമ്മക്ക് ഇന്ന് എന്ത് കറി ഉണ്ടാക്കണം എന്ന ടെൻഷൻ , നമ്മൾ പിള്ളാർക്കാണേൽ നൂറു ടെൻഷൻ എങ്ങനെ പഠിക്കാതെ ഇരിക്കണം ,ടീച്ചറുടെ തല്ലു വാങ്ങണം ഹോ ,

 അച്ഛനോടുള്ള പേടി കാരണം ആകും എങ്ങനെയൊക്കയോ ഡിഗ്രി കമ്പ്ലീറ്റ് ചെയിതു.ഒരു പ്രവാസിയും ആയി.എല്ലാ പ്രവാസികളെയും പോലെ  കഴിഞ്ഞ രണ്ടു കൊല്ലമായി കഠിന അദ്വാനത്തിലാണ് പക്ഷേ ഇപ്പോളും ബാങ്ക് ബാലൻസ് പൂജ്യത്തിലും താഴത്തന്നെ എന്തേലും അക്ഷരത്തെറ്റ് ഉണ്ടേൽ ക്ഷമിക്കണം മംഗ്ലീഷ് ആണല്ലോ ഇപ്പോളത്തെ ട്രെന്റ് ,   

...............................................................................................................................



excel

Excel is a spreadsheet software developed by Microsoft as part of the Microsoft Office suite. It is a powerful tool used for organizing, ana...