തെന്മല അണക്കെട്ട്
കേരളത്തിലെ കൊല്ലംജില്ലയിലെ പുനലൂർ -ചെങ്കോട്ട ( തമിഴ്നാട് )റൂട്ടിൽ തെന്മല ഗ്രാമപഞ്ചായത്തിലെ തെന്മലയിലാണ് തെന്മല അണക്കെട്ട് അഥവാ കല്ലടപരപ്പാർ അണക്കെട്ട്സ്ഥിതി ചെയ്യുന്നത്. കല്ലടയാറിലാണ് കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.13.28 കോടി ബഡ്ജറ്റിൽ 1961ലാണ് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനും ഇതിലെ ജലം ഉപയോഗിക്കുന്നു. കല്ലട ഇറിഗേഷൻ ആന്റ് ട്രീ ക്രോപ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റിന്റെ കീഴിലാണ് നിർമ്മാണം നടത്തിയത്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല. കൂടാതെ വളരെ വലിപ്പമേറിയ റിസർവോയർ ഏരിയായും ഈ ഡാമിനുണ്ട്.പല്ലംവെട്ടി സാഡിൽ ഡാം ഈ സംഭരണിയിലെ ഒരു പാർശ്വ അണക്കെട്ടാണ്.
92,800 ഹെക്ടർ ഏരിയായിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനു ചുറ്റും നിബിഡവനമേഖലയാണ്.ഇന്ത്യയിലെ ആദ്യ ആസൂത്രിത ടൂറിസംകേന്ദ്രമാണ് തെന്മല. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രമായ തെന്മല; പ്രകൃതിസൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരുപോലെ അവസരം നൽകുന്ന ഒരു സർക്കാര്‍ നിയന്ത്രണ മേഖല കൂടിയാണ്.എല്ലാ തരത്തിലുമുള്ള അവധിക്കാലം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരിടമായ ഇവിടത്തെ പ്രധാന ആകർഷണം മനോഹരമായ പച്ച പുൽമേടുകളും, സംഗീതനൃത്തങ്ങളും, സാഹസിക വിനോദങ്ങളും കൂടാതെ ട്രെക്കിങ്, നൈറ്റ് ക്യാമ്പിംഗ് എന്നിവയും തെന്മലയില്‍ ആസ്വദിക്കാം.
No comments:
Post a Comment